Mar 11, 2012

പാര്‍ട്ടി കോണ്‍ഗ്രസ് 2012 : സംഘാടക സമിതി ആപ്പീസ് - ചാവട്ട്



Read more...

Dec 28, 2011

ഡിസംബര്‍ 28. ഇബ്രാഹിം രക്തസാക്ഷി ദിനം


Read more...

Dec 6, 2011

ഡിസംബര്‍ 6. വി.കെ.കേളപ്പന്‍ മാസ്റ്റര്‍ ദിനം


Read more...

Oct 31, 2011

സി.പി.ഐ.എം ലോക്കല്‍ സമ്മേളനം

റെഡ്‌ വളണ്ടിയര്‍ മാര്‍ച്ച്‌ 
പ്രകടനം 
ഉദ്ഘാടനം : സ. എം.സി. ജോസഫൈന്‍
ചാവട്ട് ബ്രാഞ്ച്  പ്രകടനം 

Read more...

Sep 21, 2011

ചാവട്ട് ബ്രാഞ്ച് സമ്മേളനം


സ: വി.കെ. അനന്തന്‍ നായര്‍ പതാക ഉയര്‍ത്തുന്നു.
സ: കെ.നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.
സി.പി.ഐ.എം ചാവട്ട് ബ്രാഞ്ച് സമ്മേളനം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം സ: കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. സ:വി.കെ.അനന്തന്‍ നായര്‍ പതാക ഉയര്‍ത്തി. സ:എന്‍.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ലോക്കല്‍ സെക്രട്ടറി സ:കെ.ടി.രാജന്‍, സ: എന്‍.എം.ദാമോദരന്‍, സ:വി.സുനില്‍ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി സ: വി.മോഹനന്‍ തെരഞ്ഞെടുക്കപ്പെട്ടു.

Read more...

Sep 13, 2011

സി.പി.ഐ.എം പൊതുയോഗം

മേപ്പയൂര്‍ കീഴ്പയൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കുനേരെ മുസ്ലീംലീഗ് ക്രിമിനല്‍ സംഘത്തിന്റെ വധശ്രമം. രാജീവന്‍, രാഗേഷ് എന്നീ സഖാക്കളെ വടിവാള്‍, ഇരുമ്പുദണ്ഡ് തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച് ഒരു സംഘം അക്രമിച്ചത്. ഇതില്‍ പ്രതിഷേധിച്ച് മേപ്പയൂരില്‍ സി.പി.ഐ.എം. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. കെ.കുഞ്ഞിരാമന്‍, കെ.ടി.രാജന്‍, പി.പി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Read more...

Mar 1, 2011

സി.പി.ഐ.എം. ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്

ബോംബാക്രമണത്തില്‍ കേടുപറ്റിയ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി ഓഫീസ്

     സി.പി.ഐ.എം. മേപ്പയൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രപര്‍ത്തിക്കുന്ന ഇബ്രാഹിം സ്മാരക മന്ദിരത്തിനു നേരെയുണ്ടായ ബോംബാക്രമണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 2011 ഫിബ്രവരി 28ന് തിങ്കളാഴ്ച രാത്രി 9.40ഓടെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കമ്യൂണിസ്റ്റ് വിരുദ്ധര്‍ നടത്തുന്ന വ്യാപകാക്രമണത്തിന്റെ ഭാഗമായി വേ​ണം ഇതിനെ കാണാന്‍.
    മേപ്പയൂരില്‍ സംഘര്‍ഷം കുത്തിപ്പൊക്കാനുള്ള ശ്രമം ഏറെക്കാലമായി നടന്നു വരികയാണ്. മാസങ്ങള്‍ക്ക് മുമ്പ്, മേപ്പയൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊട്ടാത്ത ബോംബ് പോലീസ് കണ്ടെടുത്തിരുന്നു. ഓഫീസിന്റെ ഒന്നാം നിലയിലേക്ക് വലിച്ചെറിഞ്ഞ ബോംബ് പൊട്ടാതെ കിടക്കുകയായിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീട്ടിനു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. ഫലവൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കുകയും സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ, സ്തൂപങ്ങള്‍ പലതവണ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളിലൊന്നും തന്നെ പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മേപ്പയൂര്‍ പോലീസ് കാണിക്കുന്ന നിഷ്ക്രിയത്വം പ്രതിഷേധാര്‍ഹമാണെന്ന് ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
    പ്രശ്നങ്ങളിലെല്ലാം സി.പി.ഐ.എം സമാധാനത്തിന്റെ പക്ഷത്ത് അണിനിരക്കുകയായിരുന്നു. പ്രകോപനപരമായ ഒരു നീക്കവും നടത്തിയില്ലെന്ന് മാത്രമല്ല, സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് ശ്രമിച്ചത്.
    പാര്‍ട്ടി ഓഫീസിനു നേരെയുണ്ടായ ബോംബേറ് അതീവ ഗൌരവത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. ജനല്‍ ഗ്ലാസുകളും വാതിലുകളും ബോംബേറില്‍ തകര്‍ന്നു. ഉഗ്രശേഷിയുള്ള ബോംബാണ് ഉപയോഗിക്കപ്പെട്ടത്. സമഗ്രമായ അന്വേഷണത്തിലൂടെ ഇതിന്റെ ഉറവിടം കണ്ടെത്തണം. കമ്മിറ്റി ആവശ്യപ്പെട്ടു. മേപ്പയൂരില്‍ ഏറെക്കാലമായി എടുത്തുപറയത്തക്ക രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നിടത്ത് സംഘര്‍ഷം ആളിക്കത്തിക്കാനുള്ള നീക്കമാണ് ബോംബാക്രമണത്തിനു പിന്നില്‍. കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് സത്വര നടപടികള്‍ സ്വീകരിക്കണം. യോഗത്തില്‍ കെ.കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു. കെ.ടി.രാജന്‍ സ്വാഗതം പറഞ്ഞു.
ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു.
ഹര്‍ത്താലിന്റെ ഭാഗമായി മേപ്പയൂരില്‍ കടകള്‍ അടഞ്ഞു കിടക്കുന്നു
എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മേപ്പയൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

Read more...

Dec 6, 2010

വി.കെ കേളപ്പന്‍ മാസ്റ്റര്‍ എട്ടാം ചരമ വാര്‍ഷിക ദിനാചരണം

വി.കെ കേളപ്പന്‍ മാസ്റ്റര്‍ എട്ടാം ചരമ വാര്‍ഷിക ദിനാചരണം ചാവട്ട് സര്‍ഗ സെന്ററില്‍ കൊടകര എം.എല്‍.എ. സി രവീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല, കെ.കെ.രാഘവന്‍, കെ.ടി.രാജന്‍  എന്നിവര്‍ സംസാരിച്ചു. എന്‍.എം.ദാമോദരന്‍ അധ്യക്ഷനായിരുന്നു. മോഹനന്‍ വടക്കയില്‍ സ്വാഗതം പറഞ്ഞു.



Read more...

വി.കെ.കേളപ്പന്‍ മാസ്റ്റര്‍ എട്ടാം ചരമ വാര്‍ഷിക ദിനം

വി.കെ.കേളപ്പന്‍ മാസ്റ്റര്‍ എട്ടാം ചരമ വാര്‍ഷിക ദിനം ഇന്ന് 
സി.പി.ഐ.എം പൊതുയോഗം ചാവട്ട്  സര്‍ഗ സെന്ററില്‍ 

Read more...

Nov 21, 2010

ദിനാചരണകമ്മിറ്റി രൂപീകരണം

വി.കെ.കേളപ്പന്‍ മാസ്റ്ററുടെ എട്ടാം ചരമ വാര്‍ഷിക ദിനാചരണകമ്മിറ്റി രൂപീകരണം 23/11/2010 ന്


Read more...

About This Blog

Malayalam Blog Directory

Malayalam Blog Directory

About This Blog

  © Blogger template Fishing by Ourblogtemplates.com 2008

Back to TOP